വാളാട് : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനചാരണത്തോടനുബന്ധിച് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തും, പ്രാഥമിക ആരോഗ്യ കേന്ദ്രം വാളാടും സംയുക്തമായി ചേർന്ന് ലഹരി വിരുദ്ധ ദിനാചരണം നടത്തി.പോരൂർ സർവോദയം സ്കൂൾ അങ്കണം ചടങ്ങിന് വേദിയായി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ പുകയില -ലഹരി വിമുക്ത വിദ്യാലയമായി പോരൂർ സർവോദയം യു പി സ്കൂളിനെ പ്രഖ്യാപിച്ചു.ലഹരിയോട് നോ പറയാൻ വിദ്യാർത്ഥികളെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
സ്കൂൾ പിടിഎ പ്രസിഡണ്ട് സന്തോഷ് തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ മനോഷ് ലാൽ ഉദ്ഘാടനം നിർവഹിച്ചു.പരിപാടിയിൽ വിദ്യാർത്ഥികൾക്കായി അധ്യാപികയായ ബേബി കാർത്തിക സുംബ നൃത്ത പരിശീലനം നൽകി. സി. നവീന,സി. സൂസൻ തുടങ്ങിയവർ സംബന്ധിച്ചു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളോടെ യോഗത്തിന് സമാപനമായി.