അന്താരാഷ്ട്ര പുരസ്‌ക്കാരവുമായി,വയനാട് സ്വദേശിനി

അന്താരാഷ്ട്ര പുരസ്‌ക്കാരവുമായി,വയനാട് സ്വദേശിനി

ജർമ്മനി : ജർമനിയിലെ, പ്രശസ്ത ഗവേഷണ സ്ഥാപനമായ, ഫ്രൌൺഹോഫർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോളാർ എനർജി സിസ്റ്റംസ് (Fraunhofer Institute for Solar Energy Systems) നൽകുന്ന, മികച്ച മാസ്റ്റർ തീസീസ് പുരസ്ക്കാരം, വയനാട് സ്വദേശിയായ ആതിര ഷാജിക്ക് ലഭിച്ചു.
യൂറോപ്പിലെ,ഏറ്റവും വലിയ,സോളാർ എനർജി, ഗവേഷണ സ്ഥാപനമായ ഫ്രൌൺഹോഫർ ISE , നവീന ഊർജ സാങ്കേതിക വിദ്യകളിൽ, ലോകത്തെ മുൻനിരയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ്.

ആതിര ഷാജി, ഇവിടെ Thin Film and High Efficiency Silicon Solar Cells വിഭാഗത്തിൽ, Dr. ജൂലിയാനെ ബോർഷെർട്, നയിച്ച സംഘത്തിലായിരുന്നു, പ്രവർത്തിച്ചിരുന്നത്.

സോളാർ സെല്ലുകളുടെ, കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള,നവീന മാർഗങ്ങൾ വികസിപ്പിച്ചെടുത്തായിരുന്നു, ആതിരയുടെ ഗവേഷണം.
നിലവിൽ ആതിര, നെതർലണ്ടിലെ, ആംസ്റ്റർഡാമിൽ, പ്രമുഖ ഗവേഷണ സ്ഥാപനമായ, AMOLF-ൽ, ഭൗതികശാസ്ത്രത്തിൽ, PHD ഗവേഷണം തുടരുകയാണ്. കേരളത്തിലെയും, വിശിഷ്ട്യാ വയനാട്ടിലെയും, പ്രകൃതി സൗന്ദര്യവും, കാലാവസ്ഥാ മാറ്റം മൂലമുണ്ടാവുന്ന ദുരന്തങ്ങളും ഉൾച്ചേർന്നതായിരുന്നു, ആതിരയുടെ പ്രബന്ധം. ഈ പ്രബന്ധം ചിലവ് കുറഞ്ഞതും, പുനരുപയോഗിക്കാവുന്നതുമായ, ഊർജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം വ്യക്തമാക്കുകയും, സോളാർ സെൽ സാങ്കേതികവിദ്യയിൽ, പെറോവ്സ്കൈറ്റ് (Perovskite) മെറ്റീരിയലിൻ്റെ പുരോഗതിക്കുള്ള പ്രാധാന്ന്യം അടിവരയിടുന്നതുമാണ്.

കാലാവസ്ഥാ ബോധവും, ശാസ്ത്രീയ നവീകരണവും സമന്യയിപ്പിച്ച ഈ തീസീസിനാണ് അവാർഡും, ഒരുലക്ഷം രൂപക്കുമുകളിലുള്ള, ക്യാഷ് പ്രൈസും ലഭിച്ചിരിക്കുന്നത്. വയനാട്ടിലെ, തവിഞ്ഞാലിൽ, ഉദയഗിരിയാണ് ആതിര ഷാജിയുടെ വീട്. കൊച്ചുവീട്ടിൽ K K ഷാജിയുടെയും, ശോഭയുടെയും മകളാണ് ആതിര. സഹോദരൻ, അഖിൽ ഷാജി. ഭർത്താവ് സാരംഗ് ദേവ് ജർമനിയിൽ PHD ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *