അതിഥി തൊഴിലാളികളുടെ വാസ സ്ഥലം പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പു വരുത്തണം:വയനാട് ജില്ലാ വികസന സമിതി യോഗം

അതിഥി തൊഴിലാളികളുടെ വാസ സ്ഥലം പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പു വരുത്തണം:വയനാട് ജില്ലാ വികസന സമിതി യോഗം

കൽപ്പറ്റ : വയനാട് ജില്ലയിൽ വിവിധ സ്ഥലങ്ങളിലായി താമസിക്കുന്ന അതിഥി തൊഴിലാളികളുടെ വാസ സ്ഥലം പരിശോധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്താനും കേടുപാടുകൾ സംഭവിച്ച കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തി വാസ യോഗ്യമാക്കാനും കളക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ പട്ടിക ജാതി പട്ടിക വർഗ്ഗപിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു നിർദ്ദേശം നൽകി. പൊ ഴുതന ഗ്രാമപഞ്ചായത്തിലെ സുഗന്ധഗിരിയിൽ താമസിക്കുന്ന ഉന്നതിക്കാർ ക്ക് വിവിധ ആവശ്യങ്ങൾക്കായി വനം വകുപ്പ് എൻ.ഒ.സിആവശ്യമാകുന്നതി നാൽ ഐ.റ്റി.ഡി.പിയും വനം വകുപ്പും സംയുക്തമായി കാര്യങ്ങൾ കൈ കാര്യം ചെയ്യണമെന്നും ഉന്നതിക്കാർക്ക് പട്ടയം അനുവദിക്കുന്നതിനുവേണ്ട നടപടികളിൽ തീരുമാനം എടുക്കണമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *