പടിഞ്ഞാറത്തറ : ജില്ലാ ഹാന്‍ഡ് ബോള്‍ അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ അണ്ടര്‍ 17 ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു. പടിഞ്ഞാറത്തറ പഞ്ചായത്ത് ഗ്രൗണ്ടില്‍ നവംബര്‍ 16 ന് നടക്കുന്ന ചാമ്പ്യന്‍ഷിപ്പിലേക്ക് 13 വരെ രജിസ്റ്റര്‍ ചെയ്യാമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. സംസ്ഥാന സീനിയര്‍ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജില്ലാ പുരുഷ/വനിതാ ടീമിലേക്കുള്ള കളിക്കാരുടെ ഓപ്പണ്‍ സെലക്ഷന്‍ നടക്കും. ഫോണ്‍ – 7907938754, 9496209688.