കൽപ്പറ്റ : അഡ്വ.ടി ജെ ഐസക് വയനാട് ഡി സി സി പ്രസിഡൻ്റ്.നിലവില്‍ കല്‍പ്പറ്റ നഗരസഭാ ചെയര്‍മാനാണ്.കെ പി സി സി സെക്രട്ടറി,ഡി സി സി ജനറല്‍ സെക്രട്ടറി,യൂത്ത് കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് വൈസ്പ്രസിഡൻ്റ്,കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറി,കെഎസ് യു ജില്ലാ പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.കെ
എസ് യു സുൽത്താൻ ബത്തേരി സെ
ൻ്റ് മേരീസ് കോളജ് യൂണിറ്റ് പ്രസിഡൻ്റായാണ് പൊതുപ്രവർത്തന രംഗത്തെ
ത്തുന്നത്.തുടർന്ന് യൂണിയൻ ചെ
യർമാനായി.കോഴിക്കോട് ലോ കോ
ളേജ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ആയിരുന്നു.ബത്തേരി സെൻ്റ് മേരീസ് കോളജ്,കോഴിക്കോട് ലോ കോളജ്,ഫാറൂഖ് ട്രെയിനിംഗ് കോളജ് എന്നിവിടങ്ങളിൽ പഠനം.എം എ,എൽ എൽ ബി,ബി എഡ് ബിരുദധാരിയാണ്.കൽപ്പറ്റ കോടതിയിൽ അഭിഭാഷകനായിരുന്നു.13 വർഷം കല്‍പ്പറ്റ നഗരസഭയില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു.
