വെള്ളമുണ്ട : ഇസ്ലാമിക് എജ്യുക്കേഷനൽ ബോർഡ് ഓഫ് ഇന്ത്യ നടത്തിയ സ്മാർട്ട് സ്കോളർഷിപ്പ് പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ റാങ്ക് നേടി സ്വർണ്ണമെഡൽ കരസ്ഥമാക്കിയ അൽ ഫുർഖാൻ സുന്നി മദ്രസ്സ വിദ്യാർത്ഥിനികളായ അൻസീമ ഫാതിമ,ഹംന ഫാതിമ എന്നീ പ്രതിഭകളെഅനുമോദിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ജസീൽ അഹ്സനി അധ്യക്ഷത വഹിച്ചു.ഇബ്റാഹിം ഫൈസി,ദാവൂദ് അഷ്റഫി,സദർ മുഅല്ലിം ഉസ്മാൻ മുസ്ലിയാർ, എം.സി മജീദ് മുസ്‌ലിയാർ തുടങ്ങിയവർ സംസാരിച്ചു.ജില്ലാതലത്തിൽ സ്കോളർഷിപ്പിനർഹരായറിനു ശാദിയ, ഫാതിമ ഹിബ, ആയിശ ഐ. കെ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.
