• admin

  • July 6 , 2021

: രോഗവ്യാപനം കുറയ്ക്കാന്‍ നടപടി തുടങ്ങി ആരോഗ്യവകുപ്പ്. ആറു‍ ജില്ലകളില്‍ പരിശോധന കൂട്ടാന്‍ ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. കോവിഡ് നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകനയോഗം ചേരും. ഒാണത്തിനു ശേഷം മൂന്നാം തരംഗം ഉണ്ടായേക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് രോഗസ്ഥിരീകരണ നിരക്ക് ഏറ്റവും കൂടുതല്‍. ജില്ലാ കലക്ടര്‍മാരുടേയും ഡിഎംഒമാരുടേയും യോഗം വിളിച്ചു ചേര്‍ത്ത ആരോഗ്യമന്ത്രി വീണ ജോര്‍ജ് രോഗ്യവാപന നിയന്ത്രണത്തിന് അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. പരിശോധന പരമാവധി കൂട്ടണം. സമ്പര്‍ക്കപ്പട്ടിക തയാറാക്കലും ക്വാറന്റീനും കാര്യക്ഷമമാക്കണം. വീട്ടില്‍ സൗകര്യമില്ലാത്തവരെ ഡിസിസികളിലേയ്ക്ക് മാറ്റണം. അനുബന്ധരോഗമുളളവരെ ആശുപത്രികളിലേയ്ക്ക് മാറ്റണമെന്നും നിര്‍ദേശം നൽകി.   രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് കേരളം. രോഗസ്ഥിരീകരണ നിരക്കും ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെ. ഒാണത്തിനു ശേഷം സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസങ്ങളില്‍ മൂന്നാം തരംഗം ഉണ്ടായേക്കാമെന്നാണ് നിഗമനം. വാക്സിനേഷനീലൂടെ ജനസംഖ്യയില്‍ 40 ശതമാനം പേരെങ്കിലും പ്രതിരോധ ശേഷി കൈവരിച്ചാല്‍‌ വെല്ലുവിളി നേരിടാനാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഇന്ന് കോവിഡ് അവലോകന യോഗം ചേരുന്നത്.   ഇളവുകള്‍ വേണമെന്ന് വ്യാപാരി, വ്യവസായികള്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം സര്‍ക്കാരിന് മുന്നിലുണ്ട്. പൊതുഗതാഗതം, കടകളും വ്യാപരസ്ഥാപനങ്ങളും, ഹോട്ടലുകള്‍ , റസ്റ്ററന്‍റുകള്‍ എന്നിവയുടെ പ്രവര്‍ത്തനം സംബന്ധിച്ച തീരുമാനങ്ങള്‍ക്കാണ് പ്രാധാന്യമുണ്ടാകുക. രോഗവ്യാപനിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന തും ജില്ലാ കലക്ടര്‍മാരുടെ നിര്‍ദേശവും കണക്കിലെടുത്ത് വലിയ ഇളവുകള്‍ക്ക് സാധ്യതയില്ല.