• admin

  • January 10 , 2022

മേപ്പാടി : പ്രകൃതി പഠന യാത്രകളിലൂടെ പരിസ്ഥിതി പ്രവർത്തനം നടത്തുന്ന ലവ് ഗ്രീൻ മൂവ്മെന്റ് കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തുന്ന ഹരിത മൈത്രീ യാത്രകളുടെ ഭാഗമായി പുത്തു മല, സൂചിപ്പാറ എന്നിവിടങ്ങളിലേക്ക് ജനുവരി 16 - ന് ഹരിത മൈത്രീ യാത്ര നടത്തുന്നു. വയനാട്ടിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ എൻ. ബാദുഷ ഫ്ലാഗ് ഓഫ് ചെയ്യുന്നു. പരിസ്ഥിതി പ്രവർത്തകരായ പ്രൊഫ. ശോഭീന്ദ്രൻ , ഷാജു ഭായ് ശാന്തി നികേതൻ , വടയക്കണ്ടി നാരായണൻ , രേഖാ വെള്ളത്തൂവൽ, പ്രീത പ്രിയദർശിനി തുടങ്ങിയവർ പങ്കെടുക്കുന്നു. യാത്രയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ജനുവരി 13 - ന് മുമ്പ് ജില്ലാ കോ-ഓർഡിനേറ്ററുടെ അടുത്ത് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ 9986759255.