• admin

  • March 21 , 2022

മാനന്തവാടി : കാർഷികമേഖലയുടെയും കർഷകരുടേയും വികസനത്തിനുവേണ്ടി അവതരിപ്പിക്കുന്ന ഏറ്റവും മികച്ച കാർഷിക പ്രോഗ്രാമുകൾക്ക് സംസ്ഥാന കൃഷി വകുപ്പ് നല്കുന്ന ഹരിത മുദ്ര പുരസ്‌കാരം റേഡിയോ മാറ്റൊലി പ്രക്ഷേപണം ചെയ്യുന്ന ഞാറ്റുവേല പരിപാടിക്ക് ലഭിച്ചു. കൃഷിയുമായി ബന്ധപ്പെട്ട ആനുകാലിക വിഷയങ്ങൾ, കമ്പോള വില നിലവാരം, സമകാലികസംഭവങ്ങൾ ചിത്രീകരണരൂപത്തിലവതരിപ്പിക്കുന്ന ചായക്കട, കാലാവസ്ഥ എന്നിവയടങ്ങിയ പരിപാടിയാണ് ഞാറ്റുവേല. സ്മിത ജോൺസനാണ് ഞാറ്റുവേല പരിപാടി തയ്യാറാക്കുന്നത്. 2022 ൽ രണ്ടാമത്തെ പുരസ്‌കാരമാണ് റേഡിയോ മാറ്റൊലിയെ തേടിയെത്തുന്നത്. ഇതിന് മുമ്പ് കേരളത്തിലെ ലീഡ് റേഡിയോ സ്റ്റേഷനായി മാറ്റൊലിയെ തെരഞ്ഞെടുത്തിരുന്നു. 2019 ൽ ഹരിതമുദ്ര പുരസ്കാരം മാറ്റൊലിക്ക് ലഭിച്ചിരുന്നു.