മലപ്പുറം : സൗദി അറേബ്യയിലെ ക്ഷീരോല്പന്ന സ്ഥാപനമായ സൗദി മില്‍ക്ക് (സൗദിയ ഡെയരി & ഫുഡ്സ്റ്റഫ് കമ്പനി സദാഫ്കോ) എന്ന സ്ഥാപനത്തിലെ മലയാളികളായ മുന്‍ ജീവനക്കാരുടെ കുടുംബ സംഗമം പുകയൂര്‍ മലബാര്‍ സെന്‍ട്രല്‍ സ്കൂളിള്‍ നടന്നു. മദിരാശി സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ച ഡോക്ടര്‍ ജംഷീര്‍ നഹ സംഗമം ഉല്‍ഘാടനം ചെയ്തു.കോര്‍ഡിനേറ്റര്‍ കെ.വി. സുബൈര്‍ അധ്യക്ഷത വഹിച്ചു. സംഗമത്തിന്റെ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ പി അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും എം. ശഫീഖ് അഹ്മദ് നന്ദിയും പറഞ്ഞു. എ. മൂസ മാസ്റ്റര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികള്‍, മാജിക്ക് ഷോ, ഗാനമേള, മെഗാ നറുക്കെടുപ്പ് എന്നിവയും നടന്നു. ഇസ്ഹാഖ് പൂക്കാട്ടില്‍, ഓവിങ്ങല്‍ മുഹമ്മദ് അലി, അബ്ദുല്‍ നാസര്‍ കെ, ഹബീബ് റഹ്മാന് എം, അബ്ദുല്‍ സലീം പി.പി, കെ.ടി. സലീം, ഇസ്മാഈല്‍ ഒടുങ്ങാട്ട്, ഹുസൈന് പുലാമന്തോള്‍, അബ്ദുന്നാസര്‍ പോത്തുകാട്ടില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. ഫോട്ടോ;സൗദി സദാഫ്കോ കമ്പനിയിയില്‍ നിന്ന് വിരമച്ചവരുടെ കുടുംബ സംഗമം ഡോക്ടര്‍ ജംഷീര്‍ നഹ ഉല്‍ഘാടനം ചെയ്യുന്നു
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി