• admin

  • April 1 , 2022

മാനന്തവാടി : വെള്ളമുണ്ട ഒഴുക്കൻമൂല സ്വദേശിനിയായിരുന്ന ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ സഭാംഗം സിസ്റ്റർ വിമൽ റോസ് എഫ്.സി.സി (68) മംഗലാപുരത്ത് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി.     പരേതനായ നീലനാൽ പൈലിയുടെ മകളാണ്. വെള്ളമുണ്ടയിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം സന്യാസ സഭയിൽ ചേരുകയായിരുന്നു. 1997 മുതൽ 2003 വരെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ ആസ്ഥാനമായ ആലുവ പോർസ്യൂങ്കുളയിൽ ജനറൽ സെക്രട്ടറിയായും 2009 മുതൽ 2013 വരെ തലശ്ശേരി സെന്റ് ജോസഫ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായും 2018 മുതൽ 2021 വരെ ബൽത്തങ്ങാടി റാണി മരിയ റീജിയണൽ സുപ്പീരിയറായും സേവനം ചെയ്തു. ബൽത്തങ്ങാടി റാണി മരിയ റീജിയണൽ ഹൗസിൽ ലോക്കൽ സുപ്പീരിയറായി ശുശ്രൂഷ ചെയ്തു വരികയായിരുന്നു. സംസ്കാരം നാളെ രാവിലെ 11 .30 ന് കണ്ണൂർ ഇരിട്ടി കുന്നോത്ത് നടക്കും.