• admin

  • January 18 , 2020

കോഴിക്കോട് : സപ്ലൈകോ നെല്ല് സംഭരണം 2019-20 സീസണ്‍ രണ്ടാംവിള ഓണ്‍ലൈന്‍  രജിസ്ട്രേഷന്‍  ജനവരി 31 വരെ ഉണ്ടാകുമെന്ന് കോഴിക്കോട് പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു.  കര്‍ഷകര്‍ക്ക് നേരിട്ട് രജിസ്ട്രേഷന്‍ നടത്താം. വെബ്സൈറ്റ്  www.supplycopaddy.in. കര്‍ഷകര്‍ പേര്, മേല്‍വിലാസം, കൃഷിസ്ഥലത്തിന്റെ വിസ്തീര്‍ണ്ണം, സര്‍വേ നമ്പര്‍, മൊബൈല്‍ഫോണ്‍ നമ്പര്‍, ആധാര്‍ കാര്‍ഡ് നമ്പര്‍, ബാങ്ക് അക്കൗണ്ട്  തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തി രജിസ്ട്രേഷന്‍ നടത്താം.  ഉമ, ജ്യോതി, മട്ട വെളള എന്നിവയ്ക്ക് പ്രത്യേകം രജിസ്ട്രേഷന്‍ ചെയ്യണം. താല്‍ക്കാലിക കൃഷിയാണെങ്കില്‍ ഭൂവുടമയുടെ പേരും വിലാസവും ഉള്‍പ്പെടുത്തി നിശ്ചിത മാതൃകയിലുളള സത്യവാങ്മൂലം (മാതൃക വെബ്സൈറ്റില്‍ ലഭിക്കും) 200 രൂപയുടെ മുദ്രപത്രത്തില്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന പ്രിന്റ് അനുബന്ധ രേഖകള്‍ സഹിതം കൃഷിഭവനില്‍ ഏര്‍പ്പിക്കണം. വിതച്ചു 50 ദിവസത്തിനകം രജിസ്ട്രേഷന്‍ പൂര്‍ത്തികരിച്ചിരിക്കണം. നെല്ല് സംഭരണ വില കിലോഗ്രാമിന് 26.95 രൂപ. നെല്ല് സംഭരിക്കുന്ന തീയതി സംഭരണ കേന്ദ്രം എന്നിവ കര്‍ഷകരെ നേരിട്ട് അറിയിക്കും. സപ്ലൈകോക്ക് നെല്ല് നല്‍കുന്ന കര്‍ഷകര്‍ ബില്ല് ലഭിച്ചാലുടന്‍ രജിസ്റ്റര്‍ ചെയ്ത ബാങ്കില്‍ എല്പിക്കണം. വായ്പ നടപടികള്‍ പൂര്‍ത്തിയാക്കി നെല്ലിന്റെ തുക കൈപ്പറ്റാം.  കുടുതല്‍ വിവരങ്ങള്‍ക്ക് 9946089784, 9446638495.