• Anekh Krishna

  • June 17 , 2023

പത്തനംതിട്ട :

മാരിയില്ലാ മഴക്കാലം പ്രഖ്യാപത്തിനിടയിലും സംസ്ഥാനത്ത് പടര്‍ന്ന് പിടിച്ച്‌ പകര്‍ച്ച വ്യാധികള്‍.

പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച്‌ ഒരാള്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ പെരിങ്ങനാട് സ്വദേശി രാജൻ ആണ് മരിച്ചത്. 60 വയസായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രാജൻ.

 

ഒരു ഡെങ്കിപ്പനി മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഏഴായി. പാലക്കാട് കല്ലടിക്കോട് സ്വദേശി ജിനുമോൻ (32) ആണ് ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചത്. ഒരാഴ്ച്ച മുന്‍പാണ് ജിനുവിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം. സംസ്ഥാനത്ത് പതിനൊന്നായിരത്തിലധികം പേര്‍ക്കാണ് ദിവസവും പനി ബാധിക്കുന്നത്.