• Lisha Mary

  • March 10 , 2020

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയ കുടുംബവുമായി ഇടപഴകിയവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുളളവരില്‍ 4 പേര്‍ ഇറ്റലിയില്‍ നിന്ന് വന്നവരും മറ്റുളളവര്‍ ഇവരുടെ ബന്ധുക്കളുമാണ്. 2 കേസുകള്‍ റാന്നിയിലും 4 കേസുകള്‍ കോട്ടയത്തുമാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്. 1116 പേരാണ് സംസ്ഥാനത്താകെ നിരീക്ഷണത്തിലുളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. പരീക്ഷയൊഴികെയുളള പഠനപ്രവര്‍ത്തങ്ങളൊന്നും ഈ മാസം 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉണ്ടാകില്ല. ഉത്സവങ്ങള്‍ മാറ്റിവയ്ക്കാന്‍ നിര്‍ദേശിക്കും. കല്യാണങ്ങള്‍ ചെറിയ ചടങ്ങായി ഒതുക്കണം. ജനങ്ങളെ വലിയ രീതിയില്‍ അണിനിരത്തുന്നത് ആരാധനാലയങ്ങള്‍ ഒഴിവാക്കണം. ശബരിമലയില്‍ അടക്കം പൂജാ ചടങ്ങുകള്‍ മാത്രമാക്കണം. ദര്‍ശനം ഒഴിവാക്കണം. കൊറോണ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് ജനങ്ങളുടെ പൂര്‍ണ സഹകരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.