• Anjana P

  • September 13 , 2022

കൽപ്പറ്റ : കൽപ്പറ്റയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാർ നഗരത്തിലെ ചുമട്ട് തൊഴിലാളികളെ മർദ്ദിച്ചെന്നാരോപിച്ച് സംയുക്ത തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. മാർച്ച് കാനറാ ബാങ്കിന് കൽപ്പറ്റ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിൽ പോലീസ് തടഞ്ഞു. തുടർന്ന് നടത്തിയ ധർണ്ണ ഐ.എൻ.ടി.യു. ജില്ലാ പ്രസിഡണ്ട് പി.പി. ആലി ഉദ്ഘാടനം ചെയ്തു. കെ.ബി.രാജു കൃഷ്ണ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു നേതാവ് അബൂബക്കർ പ്രസംഗിച്ചു