തരുവണ : രണ്ട് മാസം മുമ്പ് തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പുലിക്കാട് കണ്ടിയില്‍പൊയില്‍ മുഫീദയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടുന്നതില്‍ പോലീസ് കാണിക്കുന്ന നിസ്സംഗതയില്‍ പ്രതിഷേധിച്ച് കൊണ്ട് എസ്.ഡി.പി.ഐ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തരുവണയില്‍ പ്രതിഷേധ സംഗമം നടത്തി.സത്യസന്ധമായ അന്വേഷണം നടത്തുക,കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പരിപാടി. എസ്.ഡി.പി.ഐ. ജില്ലാ കമ്മിറ്റിയംഗം എ. യൂസുഫ് ഉദ്ഘാടനം ചെയ്തു. പി.കെ നൗഫല്‍ അധ്യക്ഷത വഹിച്ചു. മുഫീദയുടെ മകന്‍ സാദിഖ്, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സല്‍മ, മുസ്തഫ, അസീസ് എന്നിവര്‍ സംസാരിച്ചു. മുനീര്‍ പി. മുസ്തഫ കെ. ജമാല്‍, നിസാര്‍ എം. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി