കോട്ടയം : വിഷരഹിത പച്ചക്കറി ഉത്പാദനത്തിനായി കൃഷി വകുപ്പ് നടപ്പാക്കുന്ന ജീവനി പദ്ധതിയില്‍ പങ്കുചേര്‍ന്ന് കോട്ടയത്തെ മാധ്യമ പ്രവര്‍ത്തകരും. പ്രസ് ക്ലബ് അങ്കണത്തിലും സമീപത്തെ സ്ഥലത്തുമാണ് ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 250ഓളം ഗ്രോ ബാഗുകളിലാണ് പയര്‍, വെണ്ട, വഴുതന, പച്ചമുളക് തുടങ്ങിയവ കൃഷി ചെയ്യുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മാര്‍ച്ച് ആറിന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ നിര്‍വഹിക്കും. പച്ചക്കറി കൃഷിയില്‍ താത്പര്യമുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് വീടുകളില്‍ കൃഷി ആരംഭിക്കുന്നതിന് ആയിരം തൈകള്‍ അന്ന് വിതരണം ചെയ്യും. പനച്ചിക്കാട് അഗ്രോ സര്‍വീസ് സെന്ററില്‍ നിന്നും കോഴായിലെ ജില്ലാ കൃഷി തോട്ടത്തില്‍ നിന്നുമാണ് തൈകളും ഗ്രോ ബാഗുകളും ലഭ്യമാക്കുന്നത്. അടുത്ത ഘട്ടത്തില്‍ പ്രസ് ക്ലബിലെ തോട്ടത്തില്‍ ചെറുകിട ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനം സജ്ജമാക്കുമെന്ന് പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ ബോസ് ജോസഫ് പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി