കോഴിക്കോട് : ജോലിയില്‍ പ്രകടിപ്പിച്ച നൈപുണ്യം തെളിയിക്കാന്‍ വയനാട്ടടുകാരന് നിതിന്‍ ഷാജി ഇന്ത്യ സ്കില്‍സ് കേരള 2020 മത്സരത്തിനെത്തി. ഓട്ടോമൊബൈല്‍ ടെക്നോളജിയില്‍ അസാമാന്യ മികവോടെയാണ് നൈപുണ്യമേളയിലെ ഉത്തരമേഖലാ മത്സരത്തിന് നിതിന്‍ എത്തിയത്. മീനങ്ങാടിക്കടുത്തുള്ള കാക്കവയലിലെ ഈറാം മോട്ടോര്‍സിലെ അപ്രന്റിസായ നിതിന്റെ പ്രതീക്ഷകള്ക്കുപരിയായുള്ള പ്രതിഭ കണ്ടപ്പോള്‍ തൊഴില്‍ സ്ഥാപന മേലധികാരികളാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. മത്സര വേദിയായ മാളിക്കടവ് ഗവ ഐടിഐയിലായിരുന്നു മറ്റു മത്സരാര്‍ത്ഥികള്‍ക്കൊപ്പം ഈ 21 കാരന്റെ പ്രകടനവും. കാര്‍ സസ്പെന്‍ഷനിലും ഗിയര്‍ബോക്സിലുമാണ് നിതിന്‍ പ്രത്യേക വൈദഗ്ധ്യം. പുളിയാര്‍മല ഐടിഐയിലെ പഠനത്തിനുശേഷം വരിയാട് വര്‍ക്ക്ഷോപ്പിലെ ആറുമാസത്തെ പ്രവൃത്തി പരിചയവുമായാണ് 2018 സെപ്റ്റംബര്‍ മുതല്‍ നിതില്‍ ഈറാം മോട്ടോര്‍സില്‍ ജോലിയില്‍ പ്രവേശിച്ചത്. സാധാരണ ഒരു മെക്കാനിക്ക് അസിസ്റ്റന്റ് ടെക്നീഷനാകാന് മൂന്നു വര്‍ഷമെടുക്കും. എന്നാല്‍ നിതിന്‍ വളരെപെട്ടെന്ന് എല്ലാം സ്വായത്തമാക്കുന്നുവെന്ന് സ്ഥാപനത്തിലെ സര്‍വ്വീസ് മാനേജറായ സുദീപ് ടി.എസ് പറഞ്ഞു. സ്ഥാപനം തന്നെ നിതിനെ വിവിധ വര്‍ക്ക്ഷോപ്പുകളില്‍ അയയ്ക്കുകയും പരിശീലനം നല്‍കുകയും ചെയ്തു. നിതിനായി പരിശീലകനെ കണ്ടെത്തുകയും യൂണിഫോം നല്‍കുകയും ചെയ്തതായി ഈറാം മോട്ടോര്‍സിന്റെ കോഴിക്കോട്ടെ ജനറല്‍ മാനേജറായ ലിന്റോ ജോസഫ് പറഞ്ഞു. മഹീന്ദ്രയില്‍ യുവ സര്‍വ്വീസ് മാനേജരുടെ മറ്റൊരു പരിശീലനത്തിനും നിതിന്‍ പങ്കെടുക്കേണ്ടതുണ്ട്. ഐടിഐയില്‍ നിന്ന് ഈറാം മോട്ടോര്‍സിലേക്ക് മത്സരത്തെക്കുറിച്ചുള്ള ക്ഷണക്കത്ത് ലഭിച്ചപ്പോള്‍ നിതിനായിരുന്നു അതിന് അര്‍ഹതയുണ്ടായിരുന്നത്. തിങ്കളാഴ്ച കാര്പെയിന്റിംഗ് മത്സരത്തിനുള്ള സ്ക്രീനിംഗില്‍ ടൊയോട്ട, മഹീന്ദ്ര, മാരുതി, നേവി തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ളവരും പങ്കെടുത്തു. ഇവിടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ ജനുവരി 30, 31 തിയതികളില്‍ കളമശേരി ഐടിഐയില്‍ നടക്കുന്ന അവസാന മത്സരത്തില്‍ പങ്കെടുക്കും. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള വ്യാവസായിക പരിശീലന വകുപ്പും കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സും (കെയ്സ്) സംയുക്തമായാണ് അക്കാദമിക മികവിനുപരി നൈപുണ്യത്തില്‍ പ്രതിഭ തെളിയിക്കാന്‍ സംസ്ഥാന നൈപുണ്യ മേളയായ 'ഇന്ത്യ സ്കില്‍സ് കേരള 2020' ന് വേദിയൊരുക്കുന്നത്. നാല്‍പ്പത്തിരണ്ട് സ്കില്ലുകളില്‍ മൂന്നു മേഖലകളില്‍ മത്സിക്കുന്ന ജേതാക്കള്‍ക്ക് കോഴിക്കോട് സ്വപ്നനഗരിയില്‍ ഫെബ്രു 22 ന് ആരംഭിക്കുന്ന സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാനാകും. സംസ്ഥാന തല മത്സര ജേതാക്കള്‍ക്ക് ദേശീയ മത്സരങ്ങളിലും അവിടെ മുന്നിലെത്തുന്നവര്‍ക്ക് ചൈനയിലെ ഷാങ്ഹായില്‍ നടക്കുന്ന വേള്‍ഡ് സ്കില്‍സ് മേളയിലും പങ്കെടുക്കാം.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി