തിരുവനന്തപുരം :
2000 കോടി രൂപയുടെ ചെലവില്‍ മൂന്നു വര്‍ഷം കൊണ്ട് വയനാട് പാക്കേജ് നടപ്പാക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു
- വയനാട് പാക്കേജും ബ്രാന്‍ഡഡ് കാപ്പിയും
- ബ്രാന്‍ഡഡ് കാപ്പി- 500 കോടി ചിലവ് പ്രതീക്ഷിക്കുന്നു
- കിന്‍ഫ്രയുടെ 100 ഏക്കറില്‍ 150 കോടിയുടെ മെഗാഫുഡ് പാര്‍ക്ക് 2020-21 ല്‍ ആരംഭിക്കും. ഇവിടെയായിരിക്കും ബ്രാന്‍ഡഡ് കാപ്പിയുടെയും പഴവര്‍ഗങ്ങളുടെയും പൊതു സംസ്‌കരണം
- കാപ്പി ഉത്പാദനം കൂട്ടാനും ഏകോപിപ്പിക്കുന്നതിനം കൃഷി വകുപ്പിന് 13 കോടി സൂക്ഷ്മ പ്രദേശങ്ങളായി തരംതിരിക്കും
- കാപ്പിക്ക് ഡ്രിപ് ഇറിഗേഷന് 10 കോടി വകയിരുത്തി
- സൂക്ഷ്മ ജലസേചന പദ്ധതിയില്‍ ആറ് കോടി
- കാപ്പി ബ്രാന്‍ഡ് ചെയ്യുന്നത് കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി നടപ്പാക്കും
- കാര്‍ബണ്‍ ഇമഷന്‍ പദ്ധതിയുടെ ഭാഗമായി 6500 ഹെക്ടറില്‍ മുളവച്ച് പിടിക്കും 70 ലക്ഷം മരങ്ങളും വച്ചുപിടിക്കും
- മീനങ്ങാടി പദ്ധതി മോഡലില്‍ മൂന്നാം വര്‍ഷം മുതല്‍ മരം ഒന്നിന് 50 രൂപ വീതം കൃഷിക്കാരന് വായ്പ നല്‍കും. മരം വെട്ടുമ്പോള്‍ വായ്പ തിരിച്ചടച്ചാല്‍ മതിയാകും. ഇതിന് 200 കോടി രൂപ ഗ്രീന്‍ ബോണ്ടിലൂടെ ലഭ്യമാക്കും
- ടൂറിസം വികസനത്തിന് അഞ്ച് കോടി
- വാര്‍ഷിക പദ്ധതിയില്‍ 127 കോടി
- കിഫ്ബിയില്‍ നിന്ന് 719 കോടി അനുവദിച്ചു
- മെഡിക്കല്‍ കോളജിനും കിഫ്ബി സഹായമുണ്ടാകും
- വയനാട് ബദല്‍ തുരങ്ക പാതയുടെ ഡിപിആര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു
- മറ്റ് ഫണ്ടുകളില്‍ നിന്ന 214 കോടിയുടെ റോഡ് വികസന പദ്ധതികള്‍