കൽപ്പറ്റ : വയനാട്ടിൽ വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പനക്ക് കൊണ്ടുവന്ന എം.ഡി.എം.എ.യുമായി രണ്ട് പേർ അറസ്റ്റിൽ. കോഴിക്കോട് പുതുപ്പാടി സ്വദേശി മുഹമ്മദ് ഫാസിത് (23) താമരശ്ശേരി സ്വദേശി പി.കെ.അനൂപ് (36) എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി ആർ.ആനന്ദിൻ്റെ നിർദ്ദേശ പ്രകാരം ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജു ആൻ്റണിയുടെ നേതൃത്വത്തിലുള്ള പോലീസും സംയുക്തമായി കൽപ്പറ്റയിൽ വാഹന പരിശോധനക്കിടെ പുലർച്ചെ 3.45 നാണ് കാറിൽ സഞ്ചരിച്ച മുഹമ്മദ് ഫാസിതിൽ നിന്നും എം.ഡി.എം.എ യും കഞ്ചാവും പിടികൂടിയത്. ഫാസിതിന് മാരക മയക്ക് മരുന്ന് എത്തിച്ചു നൽകിയ യുവാവിനെ അമ്പലവയയൽ പോലീസും അറസ്റ്റ് ചെയ്തു. ഫാസിതിൽ നിന്ന് 12 ഗ്രാം എം.ഡി.എം.എയും 21 ഗ്രാം കഞ്ചാവും പിടികൂടി ഇയാൾ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കാറിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തു. ഇയാൾക്ക് എം. ഡി.എം.എ കൈമാറിയ അനൂപിനെ അമ്പലവയലിലെ ഹോം സ്റ്റേയിൽ നിന്നും o.5 ഗ്രാം എം.ഡി.എം.എ.യുമായാണ് പിടികൂടിയത്. ഇവരുടെ കണ്ണികളെക്കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്. വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിൽ വാഹന പരിശോധന ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി