കാക്കനാട് : കാക്കനാട്: വനിത ശിശു വികസന വകുപ്പിന്റെ ജില്ലാതല ഓഫീസുകള്‍ കളക്ടറേറ്റിലെ ഒരേ ഓഫീസില്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലാ വനിത ശിശുവികസന ഓഫീസ്, വനിത സംരക്ഷണ ഓഫീസ്, ജില്ലാ ശിശുസംരക്ഷണ ഒഫീസ് എന്നിവയാണ് കളക്ടറേറ്റിലെ ഗ്രൗണ്ട് ഫ്‌ലോറില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്. സംയോജിത ശിശു വികസന ഓഫീസ് കളക്ടറേറ്റിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നുമുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് വനിത ശിശു വികസന വകുപ്പിന്റെ ജില്ലാതല ഓഫീസുകള്‍ ഒരുമിച്ച് ഒറ്റ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവുമായി ബന്ധപ്പെട്ട നിയമങ്ങളും നയങ്ങളും സേവനങ്ങളുമെല്ലാം സമഗ്രമായും എളുപ്പത്തിലും ആവശ്യക്കാരിലെത്തിക്കാന്‍ ഇതുവഴി സാധിക്കും. ജില്ലാ വനിത ശിശു വികസന ഓഫീസര്‍ ജെബീന്‍ ലോലിത സെയ്ന്‍, വനിത സംരക്ഷണ ഓഫീസര്‍ എം.എസ്.ദീപ, ശിശു സംരക്ഷണ ഓഫീസര്‍ കെ.ബി.സൈന, സംയോജിത ശിശു വികസന ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജെ.മായാലക്ഷ്മി, സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം എം.പി. ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി