• admin

  • January 18 , 2020

കഠ്മണ്ഡു : ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യന്‍ ഖഗേന്ദ്ര ഥാപ്പ അന്തരിച്ചു. ന്യുമോണിയ ബാധയെ തുടര്‍ന്ന് കാഠ്മണ്ഡുവിലെ പോഖറയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. നേപ്പാളിലെ കഠ്മണ്ഡു സ്വദേശിയാണ് ഖഗേന്ദ്ര ഥാപ്പ. ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യനെന്ന ലോകറെക്കോര്‍ഡിനുടമയാണ് ഥാപ്പ . 67.08 സെന്റിമീറ്റര്‍ (2 അടി 2.41 ഇഞ്ച്) മാത്രമാണ് ഥാപ്പയുടെ ഉയരം. നേപ്പാള്‍ ടൂറിസത്തിന്റെ ഗുഡ്വില്‍ അംബാസിഡര്‍ കൂടിയായിരുന്നു ഥാപ്പ. ന്യുമോണിയ കാരണം മുന്‍പും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.എന്നാല്‍, ഇത്തവണ അസുഖം ഹൃദയത്തെയും ബാധിച്ചതാണ് മരണ കാരണമെന്ന് സഹോദരന്‍ മഹേഷ് ഥാപ്പ മാഗര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.