• admin

  • January 28 , 2020

കൊല്‍ക്കത്ത :

രാജ്യം മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ അഭിജിത് ബാനര്‍ജി. കൊല്‍ക്കത്ത ലിറ്റററി ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണ്. എന്നാല്‍ അത് എത്രത്തോളമുണ്ടെന്ന് എനിക്ക് പറയാന്‍ കഴിയില്ല. മാന്ദ്യമില്ലെന്ന് ചൂണ്ടിക്കാണിക്കാന്‍ തക്ക വിവരങ്ങളൊന്നും രാജ്യത്തില്ല- അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സമ്പന്നരില്‍ നിന്ന് സ്വത്ത് നികുതി ചുമത്തി അത് പുനര്‍വിതരണം ചെയ്യണം. ഇന്ത്യയിലെ നിലവിലെ അസമത്വം കണക്കിലെടുക്കുമ്പോള്‍ സ്വത്ത് നികുതി വിവേകപൂര്‍ണമാണ്. ഈ നികുതി കാര്യക്ഷമമായി പുനര്‍വിതരണം ചെയ്യണം. എന്നാല്‍ ഇതൊന്നും ഉടനെ താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിങ് മേഖല അടിമുടി പരിഷ്‌കരിക്കേണ്ടത് അനിവാര്യമാണ്. അതിന് സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.