• Anjana P

  • September 8 , 2022

കൽപ്പറ്റ : വൈത്തിരിയിൽ കൊക്കയിൽ വീണ് മരിച്ച യുവാക്കളിൽ ഒരാൾ മരിച്ചു. അഞ്ചംഗ സംഘത്തിലെ പെരുന്തട്ട സ്വദേശിയായ അഭിജിത്താണ് മരിച്ചത്.അഭിജിത്തിന്റെ സുഹൃത്തും പെരുന്തട്ട സ്വദേശിയുമായ ശ്രീഹരി ഗുരുതര അവസ്ഥയിൽ വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തിരുവോണ ദിനത്തിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം ആയിരുന്നു പെരിന്തട്ട സ്വദേശികളായ അഞ്ച് സംഘം തളിമലയിലെ പാത്തിക്കൊല്ലി കൊക്കയുടെ പ്രദേശത്തേക്ക് എത്തിയത്. ഇതിലെ രണ്ട് പേരാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റതിൽ അഭിജിത്ത് ആശുപത്രിയിൽ എത്തിക്കുന്നതിനിടയിൽ മരിക്കുകയായിരുന്നു. പെരുന്തട്ട സ്വദേശികളായ യുവാക്കളുടെ സംഘത്തിലെ 2 പേരാണ് കൊക്കയിൽ വീണത്. കൂടെയുള്ള മറ്റുള്ളവർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്. ഗുരുതരമായ പരിക്കേറ്റ പെരുന്തട്ട സ്വദേശിയായ ശ്രീഹരിയെ പരിക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടെയുണ്ടായിരുന്ന 5 അംഗത്തിലെ മറ്റു മൂന്നുപേർക്ക് കാര്യമായ പരിക്കുകൾ ഇല്ല. ഇത് സംബന്ധിച്ച് പോലീസും വനം വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഞ്ചാര നിയന്ത്രണമുള്ള വനഭാഗത്ത് യുവാക്കളുടെ സംഘം എങ്ങനെയെത്തിയെന്നത് ദുരൂഹമാണ്. വൈത്തിരി തളിമലയിൽ നിന്നും 8 കിലോമീറ്റർ കുത്തനെ മേലെ തളിമല പാത്തി എന്ന വലിയ കൊക്കയിലാണ് യുവാക്കൾ വീണത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നത്.