• admin

  • January 10 , 2020

: കാന്‍ബെറ: ടെഹ്‌റാന്‍ വിമാനത്താവളത്തിന് സമീപം യുക്രൈന്‍ വിമാനം തകര്‍ന്നുവീണത് കരുതിക്കൂട്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി കാണാന്‍ സാധിക്കില്ലെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. '' ടെഹ്‌റാനില്‍ യുക്രൈന്‍ വിമാനം തകര്‍ന്നു വീണത് കരുതിക്കൂട്ടിയുള്ള ശ്രമത്തിന്റെ ഭാഗമായിക്കാണാന്‍ കഴിയില്ല.'', മോറിസണ്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, യുക്രൈന്‍ പാസഞ്ചര്‍ വീമാനം തകര്‍ന്നു വീണതിനു പിന്നില്‍ ഇറാനാണെന്ന് കാനഡയും അമേരിക്കയും ബ്രിട്ടണും ആരോപിച്ചിരുന്നു.