കൊല്ലം : നിര്‍ഭയ പ്രവര്‍ത്തകരുടെ മാനസികസമ്മര്‍ദം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 'മൈന്‍ഡ് ഫുള്‍ ലൈഫ് മാനേജ്‌മെന്റ് ' പരിശീലനവുമായി സിറ്റി പോലീസ്. പരിശീലന പരിപാടി അഡ്വഞ്ചര്‍ പാര്‍ക്കില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണന്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിര്‍ഭയ പദ്ധതിയുമായി സിറ്റി പോലീസ് മുന്നിട്ടിറങ്ങിയത്. പ്രത്യേക പരിശീലനം നേടിയ 156 നിര്‍ഭയ പ്രവര്‍ത്തകരാണ് ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടത്. അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ഇവര്‍ക്ക് നേരിടേണ്ടിവരുന്ന മാനസിക സമ്മര്‍ദങ്ങള്‍ക്ക് അയവുവരുത്തുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. സിറ്റിയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്ന തരത്തില്‍ മെച്ചപ്പെട്ട പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കമ്മീഷണര്‍ പറഞ്ഞു. രാത്രികാല സ്ത്രീ സുരക്ഷാ പട്രോളിങ് സംവിധാനത്തിലും മറ്റ് നിര്‍ഭയ പ്രവര്‍ത്തനങ്ങളിലും മികവുകാട്ടിയ വോളന്റിയര്‍മാരെ കമ്മീഷണര്‍ ചടങ്ങില്‍ ആദരിച്ചു. കേരള പോലീസ് മൈന്‍ഡ് ഫുള്‍ ലൈഫ് മാനേജ്‌മെന്റ് പരിശീലകനായ എച്ച് ഷാനവാസ്, സുനില്‍ എന്നിവര്‍ സ്‌ട്രെസ് മാനേജ്‌മെന്റില്‍ വോളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി