കട്ടപ്പന : മൂലമറ്റം പവര്‍ഹൗസില്‍ ജനറേറ്ററിന്റെ ഒരുഭാഗം പൊട്ടിത്തെറിച്ചു. പവര്‍ഹൗസിനുള്ളില്‍ മുഴുവന്‍ പുക നിറഞ്ഞു. ഇതേതുടര്‍ന്ന് ശ്വാസതടസം അനുഭവപ്പെട്ട രണ്ട് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെയും നില ഗുരുതരമല്ല. ഫയര്‍ഫോഴ്സ് എത്തിയാണ് പവര്‍ഹൗസില്‍ ഉണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരെയും പുറത്തെത്തിച്ചത്. രാത്രി 9.15 ഓടെ ട്രയല്‍ റണ്‍ നടത്തുന്നതിനിടെയാണ് ജനറേറ്ററിന്റെ എക്സിസ്റ്റര്‍ ഭാഗത്ത് പൊട്ടിത്തെറിയുണ്ടായത്. ഇതേത്തുടര്‍ന്ന് പവര്‍ ഹൗസിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവച്ചു. എത്ര സമയത്തിനകം പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി