അമ്പലപ്പുഴ : ആലപ്പുഴ അമ്പലപ്പുഴയില്‍ മൂന്നുവയസ്സുകാരനെ രണ്ടാനച്ഛന് ക്രൂരമായി മര്‍ദ്ദിച്ചു. ഗുരുതരമായ പരിക്കേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രണ്ടാനച്ഛന് പുതുവല്‍ സ്വദേശി വൈശാഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. പ്രതി വൈശാഖിനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്ത ശേഷമാണ് പൊലീസിലേല്‍പ്പിച്ചത്. വൈശാഖിന്റെ ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള ആണ്‍കുട്ടി ആണ് മര്‍ദനത്തിനിരയായത്. കുട്ടിയുടെ ജനനേന്ദ്രിയത്തിനടക്കം സാരമായ പരിക്കേറ്റിട്ടുണ്ട്. ശരീരത്തില്‍ പല ഭാഗങ്ങളിലും മുറിപ്പാടുകളുണ്ട്. നിരന്തരം വൈശാഖ് കുട്ടിയെ മര്‍ദ്ദിക്കാറുണ്ടെന്ന് പരിസരവാസികള്‍ പറഞ്ഞു. രണ്ട് ദിവസം മുമ്പാണ് ക്രൂരമായി കുട്ടിയെ മര്‍ദ്ദിച്ചത്. കുട്ടിയുടെ ശാരീരിക അവസ്ഥ വളരെ മോശമായതോടെ നാട്ടുകാരും വാര്‍ഡ് കൗണ്‍സിലറടക്കമുള്ളവരും ശനിയാഴ്ച വീട്ടിലെത്തുകയായിരുന്നു. കുട്ടിയെ പരിശോധിച്ചപ്പോള്‍ മര്‍ദ്ദിച്ചതിന്റെ പാടുകളും മറ്റും കണ്ടെത്തി. തുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിച്ചത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി