ഇടുക്കി : ജില്ലാ പൊലീസിന്റെ നേതൃത്വത്തില്‍ വയോജനങ്ങളില്‍ നിന്ന് പരാതികളും ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചു. തൊടുപുഴ, മൂന്നാര്‍, കട്ടപ്പന ഡിവൈഎസ്പി ഓഫീസുകളിലാണ് പരാതികളും ആക്ഷേപങ്ങളും സ്വീകരിച്ചത്. കുയിലിമല ജില്ലാ പൊലീസ് മേധാവിയുടെ കാര്യലയത്തില്‍ സംഘടിപ്പിച്ച വയോജനങ്ങള്‍ക്ക് പരാതി നല്‍കാനുള്ള അവസരം അക്ഷരാര്‍ത്ഥത്തില്‍ സീനിയര്‍ സിറ്റിസണ്‍സ്-പൊലീസ് സൗഹൃദ സംഗമമായി മാറി. തങ്ങളുടെ പരാതികളും പരിഭവങ്ങളും പങ്കുവെച്ച മുതിര്‍ന്ന പൗരന്‍മാര്‍ സാമൂഹിക പ്രശ്‌നങ്ങളും ജില്ലാ പൊലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പരാതികളിന്‍മേല്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ പൊലീസ് മേധാവി അതത് സ്റ്റേഷന്‍പരിധിയിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത്തരം വേദികള്‍ ഇല്ലെന്ന പരാതിയും, ഇത്തരം സദസ്സ് മാസത്തില്‍ ഒരു തവണയെങ്കിലും ഉണ്ടാകണമെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു. നാല്‍പ്പതോളം മുതിര്‍ന്ന പൗരന്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു. വയോജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയുവാനും പരിഹരിക്കുവാനും, സമൂഹത്തില്‍ അവഗണിക്കപ്പെടുന്ന വിഭാഗമെന്ന നിലക്ക് മുതിര്‍ന്നപൗരന്‍മാര്‍ക്ക് പൊലീസ് സേനയുടെ പരമാവധി സഹായങ്ങളെത്തിച്ച് കൊടുക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പോലീസ് കാര്യലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി പി.കെ മധു, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോര്‍ജ്ജ്, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അബ്ദുള്‍ സലാം, ഇടുക്കി ഇന്‍സ്പെക്ടര്‍ സിബിച്ചന്‍ ജോസഫ്, കഞ്ഞിക്കുഴി ഇന്‍സ്പെക്ടര്‍ വര്‍ഗീസ് അലക്സാണ്ടര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തൊടുപുഴ പോലീസ് സബ്. ഡിവിഷന്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ നിരവധി മുതിര്‍ന്നവര്‍ പങ്കെടുത്തു. ഡിവൈ.എസ്.പി. കെ.പി. ജോസ് യോഗം ഉദ്ഘാടനം ചെയ്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി