ന്യൂഡല്‍ഹി : മാര്‍ച്ച് 31 നകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ 10,000 രൂപ പിഴനല്‍കേണ്ടിവരും. പ്രവര്‍ത്തനയോഗ്യമല്ലാതാവുന്ന പാന്‍ പിന്നീട് ഉപയോഗിച്ചാലാണ് ഇത്രയും തുക പിഴയായി നല്‍കേണ്ടി വരിക. ആദായനികുതി നിയമത്തിലെ വകുപ്പ് 272 ബി പ്രകാരമാണ് പിഴയടയ്ക്കേണ്ടത്. തത്വത്തില്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ സ്വാഭാവികമായും പാന്‍ ഉടമ പിഴയടയ്ക്കാന്‍ നിര്‍ബന്ധിതനാകും. ബാങ്ക് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പാന്‍ നല്‍കിയിട്ടുള്ളതിനാലാണിത്. ബാങ്കില്‍ 50,000 രൂപയ്ക്കു മുകളില്‍ നിക്ഷേപിക്കുമ്പോള്‍ പാന്‍ നല്‍കേണ്ടിവരും. അസാധുവായ പാന്‍ ഓരോ തവണ ഉപയോഗിക്കുമ്പോഴും 10,000 രൂപ പിഴനല്‍കേണ്ടിവരും. ആധാറുണ്ടെങ്കില്‍ മിനുട്ടുകള്‍ക്കുള്ളില്‍ സൗജന്യമായി പാന്‍ ലഭിക്കും ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ, ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനോ മറ്റോ ഐഡി പ്രൂഫായി പാന്‍ നല്‍കിയിട്ടുള്ളവര്‍ക്ക് പിഴബാധകമാവില്ല. അതേസമയം, ആധാറുമായി ബന്ധിപ്പിച്ചാലുടനെ പാന്‍ പ്രവര്‍ത്തനയോഗ്യമാകും. അതിനുശേഷമുള്ള ഇടപാടുകള്‍ക്ക് പാന്‍ നല്‍കിയാല്‍ പിഴനല്‍കേണ്ടതുമില്ല. പ്രവര്‍ത്തനയോഗ്യമല്ലാത്ത പാന്‍ കൈവശമുള്ളവര്‍ വീണ്ടും പുതിയതിനായി അപേക്ഷിക്കാനും പാടില്ല. ആധാറുമായി ലിങ്ക് ചെയ്താല്‍മതി പഴയത് പ്രവര്‍ത്തനയോഗ്യമാകും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി