കോട്ടയം : കോട്ടയം: മാര്‍ക്ക് ദാന വിവാദം തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് എം.ജി സര്‍വകലാശാല സന്ദര്‍ശിക്കും. വി.സി, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവരോട് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയമങ്ങള്‍ ലംഘിച്ച് മാര്‍ക്ക് ദാനം ചെയ്തതും അത് റദ്ദാക്കാനുള്ള നടപടികളും വിവാദമായ വിഷയത്തില്‍ ഗവര്‍ണര്‍ വിശദീകരണം തേടുമെന്നാണ് റിപ്പോര്‍ട്ട് . ഗവര്‍ണറെ അറിയിക്കാതെ റദ്ദാക്കല്‍ നടപടിയുമായി സര്‍വ്വകലാശാല മുന്നോട്ട് പോയതും അതില്‍ വീഴ്ച പറ്റിയതിനെയും ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു. പതിനൊന്നു മണിയോടെ സര്‍വകലാശാല ആസ്ഥാനത്ത് എത്തുന്ന ഗവര്‍ണര്‍ മൂന്നുമണി വരെ സര്‍വകലാശാലയില്‍ തുടരും. നാനോ സയന്‍സിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ചയെന്നാണ് സന്ദര്‍ശനത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം. സന്ദര്‍ശനത്തില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ച നിലപാടും തുടര്‍ന്ന് നടത്തിയിട്ടുളള പ്രതികരണങ്ങളും വന്‍ പ്രതിഷേധം സൃഷ്ടിച്ചിട്ടുളളതിനാല്‍ കനത്ത സുരക്ഷയാണ് സര്‍വ്വകലാശാലയില്‍ ഒരുക്കിയിരിക്കുന്നത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി