• Anjana P

  • September 6 , 2022

മാനന്തവാടി : സംസ്ഥാനത്ത് ആദ്യമായി മാനന്തവാടി നഗരസഭയിലെ കിടപ്പു രോഗികള്‍ക്ക് മാസം തോറും ഭക്ഷണ കിറ്റ് വിതരണത്തിന് തുടക്കമായി. കുറുക്കൻമൂല സി.എച്ച്.സിയിൽ രജിസ്ട്രർ ചെയ്യ്ത കിടപ്പു രോഗികൾക്കാണ് (കിഡ്നി, ക്യാൻസർ, മാരക രോഗങ്ങൾ ) എല്ലാ മാസവും നഗരസഭ കിറ്റ് നൽക്കുന്നത്. മാനന്തവാടി ഗവ.യു.പി.സ്കൂളിൽ നടന്ന വിതരണോദ്ഘാടനം മലയാള സിനിമാ താരം അംജത്ത് മൂസ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സി.കെ.രത്‌നവല്ലി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. മലയാള ടെലി, സിനിമാ നിർമ്മാതാവ് മുസ്തഫ കമാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.വി.എസ്.മൂസ, സീമന്തിനി സുരേഷ്, പി.വി. ജോർജ്ജ്, അബ്ദുൾ ആസിഫ്, വിപിൻ വേണുഗോപാൽ, അഡ്വ.സിന്ധു സെബാസ്റ്റ്യൻ, ഡിവിഷൻ കൗൺസിലർമാർ, നഗരസഭ സെക്രട്ടറി ജയചന്ദ്രൻ, എച്ച്.ഐ.പ്രദീബ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺമാർ, വിവിധ തലങ്ങളിലുള്ള രാഷ്ട്രീയ സാമൂഹിക പൊതുപ്രവർത്തകർ, ട്രൈബൽ പ്രോമോട്ടർമാർ തുടങ്ങിയവർ സംസാരിച്ചു.