• admin

  • March 10 , 2022

മാനന്തവാടി : വയനാട് മാനന്തവാടി കല്ലിയോട് ജനവാസ മേഖലയിലിറങ്ങിയ കടുവയെ വനം വകുപ്പ് പിടികൂടി. വനം വകുപ്പ് സീനിയർ വെറ്റിനറി സർജൻ ഡോ.അരുൺ സക്കറിയുടെ നേതൃത്വത്തിൽ മയക്കുവെടി വെച്ചാണ് കടുവയെ പിടികൂടിയത്.   ഇന്നലെ രാവില പ്രദേശത്ത് കടുവയെ കണ്ടനാട്ടുകാർ വനം വകുപ്പിനെ വിവരമറിയിച്ചിരുന്നു .തുടർന്ന് കഴിഞ്ഞ ദിവസം കടുവയുടെ സാന്നിധ്യം സമീപത്തെ സ്വകാര്യ കോട്ടത്തിലെ ചതുപ്പിൽ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇന്ന് രാവില കടുവയെ മയക്ക് വെടി വെച്ച് പിടിക്കാൻ തീരുമാനിച്ചത്. ഇതോടെ ഒരു ദിവസം നീണ്ടു നിന്ന കടുവാ ഭീഷണി ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ. നോർത്ത് വയനാട്, സൗത്ത് വയനാട്, വൈൽഡ് ലൈഫ് ഡി എഫ് ഒ മാരുടെ സാന്നിധ്യത്തിലായിരുന്നു നടപടി. കടുവയെ പരിശോധനകൾക്കായി വയനാട് ബത്തേരി പച്ചാടിയിലെ ആനിമൽ ഹോസ്‌പെയ്‌സ് സെന്റർ ആന്റ് പാലിയേറ്റീവ് കെയർയൂണിറ്റിലേക്ക് മാറ്റും.