• Lisha Mary

  • March 19 , 2020

കൊച്ചി : ഐഎസ്എല്‍ ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകന്‍ എല്‍കോ ഷട്ടോരി പുറത്തായി. കോച്ച് സ്ഥാനത്തു നിന്നും ഷട്ടോരിയെ മാറ്റി. പകരം കൊല്‍ക്കത്ത ഫുട്‌ബോള്‍ ക്ലബ് മോഹന്‍ ബഗാന്റെ പരിശീലകനായ കിബു വികൂന പുതിയ കോച്ചാകും. മോഹന്‍ ബഗാനെ ഐ ലീഗ് ചാമ്പ്യന്മാരാക്കിയ കോച്ചാണ് സ്പാനിഷ് പരിശീലകനായ കിബു വികൂന. പുതിയ സീസണില്‍ മോഹന്‍ ബഗാനും എടികെയും ലയിക്കുന്നതോടെ വികൂനയുടെ ബഗാനിലെ ജോലി അവസാനിച്ചിരുന്നു. ഈ സീസണില്‍ ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.