ബെയ്റൂത്ത് : കഴിഞ്ഞ ദിവസം രാജ്യത്തുണ്ടായ വന്‍ സ്ഫോടനത്തില്‍ രണ്ട് ലക്ഷത്തിലധികം പേര് ഭവനരഹിതരായതായി റിപ്പോര്‍ട്ട്. 100 പേര് കൊല്ലപ്പെടുകയും 4,000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് രാജ്യത്ത് രണ്ടാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ലെബനന് പ്രസിഡന്റ് മൈക്കല്‍ ഔണ് അടിയന്തര മന്ത്രിസഭായോഗം വിളിച്ചു. സ്ഫോടനത്തിന്റെ ആഘാതം തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശങ്ങളിലും വ്യാപക നഷ്ടമുണ്ടാക്കിയിട്ടുണ്ട്. രക്ഷപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 2,00,000 മുതല്‍ 2,50,000 വരെ ആളുകള്‍ ഭവനരഹിതരായതായും അവര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാറെന്നും ഗവര്‍ണര്‍ മര്വാന് അബൂദ് പറഞ്ഞു. സ്ഫോടനത്തിന്റെ കാരണം എന്തെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ആറ് വര്‍ഷമായി തുറമുഖത്തെ ഒരു വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന 2,750 ടണ്‍ കണ്ടുകെട്ടിയ അമോണിയം നൈട്രേറ്റാകാം സ്ഫോടനത്തിന് ഇടയാക്കിയതെന്നാണ് അധികൃതര്‍ കരുതുന്നത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
കേരളത്തിലും കൊറോണ
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി