• admin

  • September 21 , 2022

കൽപ്പറ്റ : ബി.ജെ.പി ബത്തേരി കോഴക്കേസിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെയും സി.കെ. ജാനു, പ്രശാന്ത് മലവയൽ എന്നിവർക്കെതിരെയും ഫോറസിക്‌ റിപ്പോർട്ട്‌ . ശബ്ദം ഇവരുടേത് തന്നെയെന്ന് തെളിഞ്ഞു. ഒപ്പം സാക്ഷി പ്രസീദ അഴീക്കോടിൻ്റെയും ശബ്ദം തിരിച്ചറിഞ്ഞിട്ടുണ്ട്. 14 ഇലക്ട്രോണിക്‌ ഡിവൈസുകളുടേയും ഫോറൻസിക്‌ റിപ്പോർട്ട്‌ പോലീസിന്‌ ലഭിച്ചു. ഇനി ലഭിക്കാനുള്ളത്‌ ഒരു ഫോണിലെ വിവരങ്ങൾ.

കെ സുരേന്ദ്രനും സികെ ജാനുവിനും പ്രശാന്ത്‌ മലവയലിനും എതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ക്രൈം ബ്രാച്ച് ഡി.വൈ.എസ്.പി. മനോജ് നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.