• admin

  • February 5 , 2022

മലപ്പുറം : ബിസിനസ് കേരള മലപ്പുറത്ത് നടത്തിയ ബി ടു ബി എക്സ്പോയിൽ ബിസിനസ് എക്സലൻസി അവാർഡ് സാമ്പത്തിക സാക്ഷരതാ രംഗത്തെ മുൻ നിര സംരംഭകരായ റൈറ്റ് ട്രാക്ക് അധികൃതർ. ഏറ്റു വാങ്ങി.കോവിഡ് കാലത്ത് പലർക്കും തൊഴിലും വരുമാനവും നഷ്ടപ്പെട്ടപ്പോഴും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്ന ട്രേഡിംഗ് മേഖലയിലെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് അവാർഡ് ലഭിച്ചത് .     കഴിഞ്ഞ ഒരു വർഷത്തിനിടെ എല്ലാവർക്കും സാമ്പത്തിക സാക്ഷരത എന്ന ലക്ഷ്യം മുൻനിർത്തി അഞ്ഞൂറോളം വിദ്യർത്ഥികൾക്ക് ഫോറെക്സ്, ക്രിപ്റ്റോ , സ്റ്റോക്ക് മാർക്കറ്റ് എന്നിവയിൽ പരിശീലനം നൽകുകയും മൂന്ന് ഫ്രാൻഞ്ചൈസികൾ ആരംഭിച്ചുമാണ് റൈറ്റ് ട്രാക്ക് അവാർഡിന് അർഹമായത് . മലപ്പറം എ.ഐ ഇൻ്റർനാഷണൽ കോളജിൽ വച്ച് നടന്ന ചടങ്ങിൽ എം.എൽ.എ. കെ. ഉബൈദുല്ലയിൽ നിന്ന് റൈറ്റ്ട്രാക്ക് സി. ഇ. ഒ മുഹമ്മദ് ഫൈറൂസും സഹപ്രവർത്തകരും ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.വരും വർഷങ്ങളിൽ സേവനം രാജ്യാന്തര തലത്തിൽ വ്യാപിപ്പിക്കുമെന്ന് റൈറ്റ് ട്രാക്ക് സംരംഭകർ അറിയിച്ചു.     കഴിഞ്ഞ വർഷം കണ്ണൂരിൽ നടന്ന ബി.ടു.ബി. മീറ്റിൽ കേരളത്തിലെ ഫാസ്റ്റസ്റ്റ് ഗ്രോയിംഗ് ട്രേഡിംഗ് ഇൻസ്റ്റിറ്റ്യൂട്ടിട്ടിനുള്ള അവാർഡ് റൈറ്റ് ട്രാക്ക് സംരംഭകർ മുൻ മന്ത്രിയും എം.എൽ.എ. യുമായ കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്ന് ഏറ്റുവാങ്ങിയിരുന്നു.