ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകൾ പുറത്തുവന്നതോടെ ആം ആദ്മി പാർടിക്ക് വൻ മുന്നേറ്റം. ആകെയുള്ള 70 സീറ്റിൽ 63 ഇടത്ത് ആം ആദ്മിയാണ് മുന്നിൽ. 12 റൗണ്ട് വോട്ടെണ്ണിക്കഴിഞ്ഞപ്പോഴാണ് 63 സീറ്റിൽ ലീഡ് ചെയ്യുന്നത്. ബിജെപി 7 സീറ്റിലും മുന്നിലുണ്ട്. കഴിഞ്ഞ തവണ ബിജെപിയ്ക്ക് മൂന്ന് സീറ്റേ ഉണ്ടായിരുന്നുള്ളൂ. കോൺഗ്രസിന് ഒരു സീറ്റിലും ലീഡില്ല. വികസനം വർഗീയതയെ തോൽപ്പിച്ചുവെന്ന് ആം ആദ്മി പാർടി ട്വീറ്റ് ചെയ്തു. മൂന്നാം തവണയാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർടി ഭരണത്തിലേറുന്നത്.