ബാങ്ക് നിക്ഷേപങ്ങളുടെ ഇൻഷുറൻസ് പരിരക്ഷ ഒരുലക്ഷത്തിൽ നിന്ന് അഞ്ചുലക്ഷത്തിലേക്ക് ഉയർത്തിയത് പ്രാബല്യത്തിൽ വന്നതായി റിസർവ് ബാങ്ക് (ആർ.ബി.ഐ.) അറിയിച്ചു.
ആർ.ബി.ഐ. അനുബന്ധ സ്ഥാപനമായ ഡിപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്റി കോർപ്പറേഷൻ (ഡി.ഐ.സി.ജി.സി.) ആണ് പരിരക്ഷ നൽകുന്നത്.ശനിയാഴ്ച ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമലാ സീതാരാമൻ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഇതിന് അനുമതി നൽകിയതായി ചൊവ്വാഴ്ച ധനകാര്യസെക്രട്ടറി രാജീവ് കുമാർ അറിയിച്ചു.
പരിരക്ഷ ഉയർത്തുന്നതോടെ നൂറുരൂപയ്ക്ക് പത്തുപൈസ എന്നതിനു പകരം 12 പൈസ നിരക്കിൽ ബാങ്കുകൾ പ്രീമിയം അടയ്ക്കണം.