• Lisha Mary

  • March 10 , 2020

കൊച്ചി : ബഹറിനിലെ മനാമ വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികളെ തിരിച്ച് കൊച്ചിയിലെത്തിച്ചു. നെടുമ്പാശ്ശേരിയില്‍ നിന്ന് ബഹറിന്‍ വഴി സൗദിയിലേക്ക് പുറപ്പെട്ടവരായിരുന്നു ബഹറിനില്‍ കുടുങ്ങിയത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുളള വിമാനങ്ങള്‍ക്ക് സൗദി അറേബ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് ഇവര്‍ ബഹറിനില്‍ അകപ്പെട്ടത്. നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇരുന്നൂറോളം യാത്രക്കാരാണ് ബഹ്റൈന്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത്. അതേസമയം, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 12 മുതല്‍ മാര്‍ച്ച് 31 വരെയുളള എല്ലാ പുതിയ ബുക്കിംഗുകള്‍ക്കും സൗജന്യമായി യാത്രാ തീയതി മാറ്റാമെന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചു. ഏപ്രില്‍ 30 വരെയുളള യാത്രകള്‍ക്കാണ് ഇത് ബാധകം. ബുക്ക് ചെയ്ത തീയതിക്ക് മൂന്ന് ദിവസം മുന്‍പ് വരെ യാത്രാ തീയതി മാറ്റാനാണ് അനുവദിച്ചിരിക്കുന്നത്.