• Anjana P

  • September 12 , 2022

ബത്തേരി : ബസ്സിൽ കഞ്ചാവ് കടത്തിയ ഒറീസ സ്വദേശി അറസ്റ്റിൽ. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് അര കിലോ കഞ്ചാവ് ബസ്സിൽ കടത്തിക്കൊണ്ടുവന്ന ഒറീസ സ്വദേശിയായ ജയന്ത് മൊഹന്ദി (28) എന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ ടി, പ്രിവൻ്റീവ് ഓഫീസർമാരായ വിജയകുമാർ കെ.വി, ഹരിദാസൻ എം.ബി, സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ് കുട്ടി ടി.ഇ, നിഷാദ് വി.സി, പ്രസന്ന ടി.ജി, അഖില എന്നിവർ വാഹന പരിശോധനയിൽ പങ്കെടുത്തു.