• admin

  • April 18 , 2022

മാനന്തവാടി : കേരള ഒളിമ്പിക്‌സ് അസോസിയേഷന്‍ ഈ മാസം 28 മുതല്‍ മെയ് 10 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരളഗെയിംസിനോടനുബന്ധിച്ച് കായിക കേരളത്തിന്റെ അപൂര്‍വ്വ ഫോട്ടോകളുമായി കേരള പര്യടനം നടത്തുന്ന ഫോട്ടോ വണ്ടിക്ക് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.ഫോട്ടോ പ്രദര്‍ശനം ജില്ലയിലെ പ്രഥമ ഒളിമ്പ്യന്‍ മഞ്ജിമ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.നഗരസഭാചെയര്‍പെഴ്‌സണ്‍ കെ രത്‌നവല്ലി അദ്ധ്യക്ം വഹിച്ച ചടങ്ങില്‍ വെസ്‌ചെയര്‍പെഴ്‌സണ്‍ പി വി എസ് മൂസ്സ,ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍,ജേക്കബ് സെബാസ്റ്റ്യന്‍,മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് കെ ഉസ്മാന്‍,സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ലൂക്കോഫ്രാന്‍സിസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.അബ്ദുള്ള പള്ളിയാല്‍ സ്വാഗതവും പടയന്‍ ലതീഫ് നന്ദിയും പറഞ്ഞു.