• admin

  • January 4 , 2022

മാനന്തവാടി : തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ വിവിധ സേവനങ്ങൾക്കായി അപേഷ സമർപ്പിച്ചിട്ടുള്ളതും വിവിധ കാരണങ്ങളാൽ സേവനം ലഭ്യമാകാത്തതുമായ അപേക്ഷകൾ തീർപ്പാക്കുന്നതിന് ഫയൽ അദാലത്ത് നടത്തുന്നു. ജനുവരി 6 ന് രാവിലെ 10.30 മുതൽ 3.30 വരെ പഞ്ചായത്ത് ഓഫീസിൽ നടക്കും. അന്നേ ദിവസം അപേക്ഷകർ കൈപറ്റ് രസീതി അപേക്ഷ പരിഗണിക്കുന്നതിനു വേണ്ട അനുബന്ധ രേഖകൾ സഹിതം ഹാജരാകണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.