വാഷിങ്ങ്ടണ്‍ :
പൗരത്വ നിയമ ഭേദഗതി പൂര്‍ണമായും ഭരണഘടനാലംഘനമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്‍ര്‍നാഷണല്‍. ഇന്ത്യന്‍ ഭരണഘടനയ്ക്ക് മാത്രമല്ല, അന്താരാഷ്ട്ര മനുഷ്യാവകാശത്തിനും എതിരാണ് പൗരത്വ നിയമ ഭേദഗതി. ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുകയാണ് പൗരത്വ നിയമഭേദഗതിയിലൂടെ ചെയ്യുന്നതെന്നും ആംനസ്റ്റി അഭിപ്രായപ്പെട്ടു.
ആഫ്രിക്കയിലെ വിദേശകാര്യ ഉപകമ്മിറ്റി, ആഗോള ആരോഗ്യ സംഘടനകള്‍, ആഗോള മനുഷ്യാവകാശ സംഘടനകള്‍ എന്നിവരുടെ മുമ്പാകെ സമര്‍പ്പിച്ച സാക്ഷ്യപത്രത്തിലാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഏഷ്യ പസഫിക് അഡ്വക്കേസി മാനേജര്‍ ഫ്രാന്‍സിസ്‌കോ ബെന്‍കോസ്മി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, പൗരത്വ നിയമഭേദഗതി എന്നത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ ഉള്‍ക്കൊണ്ടാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
ഇന്ത്യയിലും അതിന്റെ ഭരണഘടനയിലും വിശ്വസിക്കുന്ന ലോകത്തെ ഏത് രാജ്യത്തു നിന്നുമുള്ള ഏതൊരു മതത്തിലെയും വ്യക്തിക്ക് ഉചിതമായ പ്രക്രിയയിലൂടെ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാവുന്നതാണ്. അതില്‍ ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019 ഡിസംബറിലാണ് പാര്‍ലമെന്റ് പൗരത്വ നിയമഭേദഗതി പാസാക്കിയത്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയ മുസ്ലിങ്ങളും ന്യൂനപക്ഷ മതക്കാര്‍ക്കും പൗരത്വം നല്‍കുകയെന്ന ഉദ്ദേശത്തോടെയാണ് പൗരത്വ നിയമഭേദഗതി കൊണ്ടുവന്നത്. എന്നാല്‍, ആരുടെയും പൗരത്വ അവകാശങ്ങള്‍ നിഷേധിക്കാന്‍ വേണ്ടിയുള്ളതല്ല ഈ നിയമമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി