• admin

  • January 5 , 2020

ഹൈദരാബാദ് : ഹൈദരാബാദ്: തെലങ്കാനയില്‍ പൗരത്വഭേദഗതി നിമയത്തിനെതിരെ മന്ത്രിസഭാ പ്രമേയം പാസാക്കണമെന്ന ആവശ്യവുമായി തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ എന്‍. ഉത്തം കുമാര്‍ റെഡ്ഡി. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പൗരത്വഭേദഗതി നിയമം നടപ്പിലാക്കുന്നതിനെ എതിര്‍ത്ത് പരസ്യമായി രംഗത്തെത്തി. എന്നാല്‍ തെലങ്കാനാ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് കോണ്‍ഗ്രസ് ചോദിച്ചു. കേന്ദ്രത്തിലെ ടി.ആര്‍.എസ് -ബി.ജെ.പി സഖ്യത്തെയും ഉത്തം കുമാര്‍ റെഡ്ഡി വിമര്‍ശിച്ചു. നേരത്തെ കേന്ദ്രം നോട്ട് നിരോധനവും ജി.എസ്.ടിയും നടപ്പിലാക്കിയപ്പോഴും ടി.ആര്‍.എസ് ഇതിനെ എതിര്‍ത്തിരുന്നില്ല. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് മികച്ചൊരു അവസരമാണെന്നും ടി.ആര്‍.എസിനെ ഭരണത്തില്‍ നിന്നും പുറത്താക്കണമെന്നും ഉത്തം കുമാര്‍ റെഡ്ഡി ആഹ്വാനം ചെയ്തു.