• Lisha Mary

  • March 17 , 2020

തിരുവനന്തപുരം : കൊറോണ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പ്രത്യേക ഇളവുമായി കെ.എസ്.ഇ.ബി. വൈദ്യുതി ചാര്‍ജ് അടയ്ക്കാന്‍ വൈകിയാലും പിഴയീടാക്കില്ലെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. വൈദ്യുതിയും വിഛേദിക്കില്ല. കോവിഡ് 19 കാരണം ഐസൊലേഷനിലോ വീട്ടില്‍ നിരീക്ഷണത്തിലോ ആശുപത്രിയില്‍ ചികിത്സയിലോ കഴിയുന്നവര്‍ക്ക് മാത്രമാണ് ഈ ഇളവുളളത്. കൊറന്റൈനിലോ ഐസൊലേഷനിലോ ചികിത്സയിലോ കഴിയുന്നവര്‍ക്ക് പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ഉറപ്പു വരുന്നതു വരെ തൊഴില്‍ ചെയ്യാനോ അതുവഴി വരുമാനം ഉണ്ടാക്കാനോ സാധിക്കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.