• Anjana P

  • September 6 , 2022

കൽപ്പറ്റ : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ ഏകദിന ഉപവാസ സമരം നടത്തി.സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് ഉപവാസ സമരം നടത്തിയത്. മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക, പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ തടഞ്ഞുവെച്ച 3, 4, ഗഡുക്കള്‍ ഉടന്‍ അനുവദിക്കുക, പെന്‍ഷൻകാര്‍ക്ക് ലഭിക്കാനുള്ള 8% ക്ഷാമാശ്വാസം ഉടന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസം. ഉപവാസ സമരം കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ.അബ്രഹാം ഉദ്ഘാടനം ചെയ്തു. കെ. എസ്. എസ്. പി. എ. ജില്ലാ പ്രസിഡന്റ് വിപിന ചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.രാമനുണ്ണി സ്വാഗതം അറിയിച്ചു. ഉപവാസം അനുഷ്ടിക്കുന്ന കെ. എസ്. എസ്. പി. ഒ ജില്ലാ പ്രസിഡന്റ് വിപിന ചന്ദ്രന്‍ മാസ്റ്റര്‍, ജില്ലാ സെക്രട്ടറി വി.രാമനുണ്ണി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.ജെ- സക്കറിയാസ്, ഇ.ടി.സെബാസ്റ്റ്യന്‍ മാസ്റ്റര്‍, ജില്ലാ വൈസ് പ്രസിഡന്റ് എം.വേണുഗോപാല്‍ കീഴ്‌ശ്ശേരി ,ജില്ലാ ട്രഷറര്‍ ടി.പി.ശശിധരന്‍ മാസ്റ്റര്‍ എന്നിവരെ കെ. പി. സി. സി ജനറല്‍ സെക്രട്ടറി കെ.കെ.അബ്രഹാം ഷാള്‍ അണിയിച്ച് ഉപവാസം ഉദ്ഘാടനം ചെയ്തു. കെ. എസ്. എസ്. പി. എ വനിതാ ഫോറം ജില്ലാ പ്രസിഡന്റ് ജി.വിജയമ്മ ടീച്ചര്‍, മുന്‍ ജില്ലാ പ്രസിഡന്റ് കെ.ഐ.തോമസ്, ടി.ഒ.റയ്മ്മണ്‍, വനിതാ ഫോറം സംസ്ഥാന കമ്മിറ്റിയംഗം ടി. മൈമൂന, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സുബ്രമണ്യന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കെ.സുരേഷ്, ബത്തേരി നിയോജക മണ്ഡലം സെക്രട്ടറി എന്‍.ടി.ജോര്‍ജ് ,കെ.എം.ചന്ദ്രിക, പിഓമന, കെ. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ. പി. എസ്. ടി. എ സംസ്ഥാന കമ്മിറ്റിയംഗം പി.എസ്.ഗിരീഷ് കുമാര്‍, ഡി.സി.സി വൈസ് പ്രസിഡന്റ എം. എ.ജോസഫ്, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ ജില്ലാ ട്രഷറര്‍ രമേശ് മാണിക്യന്‍, എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മോബിഷ് തോമസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഉപവാസ അനുഷ്ടിച്ചവര്‍ക്ക് കെ. എസ് എസ്. പി. എ. മുന്‍ ജില്ലാ സെക്രട്ടറി ടി.കെ.ജേക്കബ് നാരങ്ങാനീര് നല്‍കി ഉപവാസം അവസാനിപ്പിച്ചു.