• admin

  • April 29 , 2022

മാനന്തവാടി :   വെള്ളമുണ്ട   പുളിഞ്ഞാൽ ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഇടവക തിരുന്നാളും , സുവർണ്ണ ജൂബിലിയും ഏപ്രിൽ 29 , 30 , മെയ് 1 തീയതികളിൽ നടക്കും. മെയ് 1 ന് നടക്കുന്ന പൊതുയോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായിരിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.     കോട്ടയം , എറണാകുളം ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ നിന്നും വർഷങ്ങൾക്ക് മുൻപ് കുടിയേറിയ  ക്നാനായ 1972 ൽ സ്വന്തമായി ദേവാലയം നിർമിച്ചു . 50 വർഷം പൂർത്തിയാക്കിയ ഈ വർഷം തിരുന്നാൾ ആചരണത്തിന്റെ കൊടിയേറ്റ് വെള്ളിയാഴ്ച വികാരി ഫാ .ഷാജി മേക്കര നടത്തി. തുടർന്ന്മലങ്കര റീത്തിൽ കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം ബലിയർപ്പിക്കുന്നു. തുടർന്ന് മുൻ കൈക്കാരന്മാർ , കപ്യാർമാർ , കണക്കമാർ എന്നിവർക്ക് സ്വീകരണം നൽകും. മെയ് 1 ന് വൈകീട്ട് നടക്കുന്ന പൊതുയോഗത്തിൽ മന്ത്രി റേഷി അഗസ്റ്റിൻ മുഖ്യാതിഥിയായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.. വാർത്താ സമ്മേളനത്തിൽ വികാരി ഫാ . മേക്കര , മുട്ടത്തിൽ ബിജു , തോട്ടത്തിൽ ജെയിംസ് ഷാജൻ കൊച്ചേരിൽ ,റെജി ഉള്ളാടപുള്ളി തുടങ്ങിയവർ പങ്കെടുത്തു.