• admin

  • October 14 , 2022

മാനന്തവാടി : പാൽച്ചുരം ചുരത്തിൽ ആശ്രമം ജംഗ്ഷന് സമീപം ലോറി മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു. മറ്റൊരാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശികളായിരുന്നു ലോറിയിലുണ്ടായിരുന്നത്. ഇലക്ട്രിക് ലൈനിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ഡ്രൈവർ ലോറിക്കുള്ളിൽ കുടുങ്ങി കിടക്കുകയായിരുന്നു. . ചുരം വഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയായിരുന്നു.ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മണിക്കൂറുകൾക്കുള്ളിൽ ഭാഗികമായി ഗതാഗതം പുന:സ്ഥാപിച്ചു.