ന്യൂഡല്‍ഹി : 'പരീക്ഷ പേ ചര്‍ച്ച 2020' പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിദ്യാര്‍ത്ഥികളുമായി സംവദിക്കും. അധ്യാപകരും രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുക്കും. അതേസമയം സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ പരിപാടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പരീക്ഷ പേ ചര്‍ച്ചയുടെ മൂന്നാം എഡിഷനാണ് ഇന്ന് നടക്കുന്നത്. ന്യൂഡല്‍ഹിയിലെ ടോക്കട്ടോറയില്‍ വെച്ച് നടക്കുന്ന സംവാദം രാവിലെ 11 ന് ആരംഭിക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 2000 വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. 9 മുതല്‍ 12 ാം തരം വരെയുള്ള വിദ്യാര്‍ത്ഥികളെയാണ് തെരഞ്ഞെടുത്തത്. അതേസമയം തമിഴ്നാട്ടില്‍ പൊങ്കല്‍ അവധിയ്ക്കിടെയാണ് മോദിയുടെ പരിപാടി. സംസ്ഥാന സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടര്‍ എസ്. കണ്ണപ്പന്‍ എല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരോടും ഒന്‍പത് മുതല്‍ 12 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളോട് സ്‌കൂളിലെത്തി പ്രസംഗം കേള്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ബി.ജെ.പിയുടെ പ്രചാരണപരിപാടികള്‍ക്ക് വിദ്യാഭ്യാസ വകുപ്പിനെ ഉപയോഗിക്കേണ്ടതില്ലെന്നായിരുന്നു ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ പ്രതികരണം.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി